കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഐസിയു ആംബുലന്‍സ് കട്ടപ്പുറത്ത്: രോഗികള്‍ വലയുന്നു

കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഐസിയു ആംബുലന്‍സ് കട്ടപ്പുറത്ത്: രോഗികള്‍ വലയുന്നു

Jan 6, 2026 - 17:43
 0
കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഐസിയു ആംബുലന്‍സ് കട്ടപ്പുറത്ത്: രോഗികള്‍ വലയുന്നു
This is the title of the web page

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിക്ക് മന്ത്രി റോഷി അഗസ്റ്റിന്‍ അനുവദിച്ച ഐസിയു ആംബുലന്‍സ് അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക്‌ഷോപ്പില്‍ കയറ്റിയിട്ട് രണ്ടു മാസങ്ങള്‍ പിന്നിടുന്നു. ഇതുവരെയും അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച് ആംബുലന്‍സ് ആശുപത്രിയില്‍ തിരികെയെത്തിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചിട്ടില്ല. നിലവില്‍ ഈ ഐസിയു ആംബുലന്‍സിന്റെ സേവനം ആവശ്യമായ നിരവധി പേര്‍ക്കാണ് മറ്റ് സ്വകാര്യ ആംബുലന്‍സ് സര്‍വീസുകളെ ആശ്രയിക്കേണ്ടി വന്നത്. വാഹനത്തിന്റെ എന്‍ജിന്‍ ഭാഗവുമായി ബന്ധപ്പെട്ടുണ്ടായ തകരാറാണ് കാരണമെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന വിശദീകരണം. വാഹനത്തിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടുള്ള എസ്റ്റിമേറ്റ് വര്‍ക്ക്‌ഷോപ്പ് അധികൃതര്‍ ആശുപത്രി അധികൃതര്‍ക്ക് നല്‍കണം. തുടര്‍ന്ന് ഈ എസ്റ്റിമേറ്റ് ആരോഗ്യവകുപ്പിലേക്ക് അയച്ച് തുക അനുവധിപ്പിക്കണം. ഈ പ്രവര്‍ത്തനങ്ങളെല്ലാം ഇതുവരെയും നടന്നിട്ടില്ലയെന്നാണ് അറിയാന്‍  കഴിയുന്നത്. ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റൊരു ആംബുലന്‍സ് ശബരിമല ഡ്യൂട്ടിക്കായി കൊണ്ടുപോയി. ഈ ആംബുലന്‍സ് 15 വര്‍ഷം കഴിഞ്ഞ വാഹനമാണ്. ഇനി തുടര്‍ന്നുള്ള നാളുകളില്‍ ഇതിന്റെ ഫിറ്റ്‌നസ് ലഭിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. ദിനപ്രതി നിരവധി രോഗികള്‍ എത്തുന്ന കട്ടപ്പന താലൂക്ക് ആശുപത്രിയിലാണ് ആംബുലസിന്റെ സേവനം നിലവില്‍ ലഭ്യമാകാതെ ഇരിക്കുന്നത്. ആദിവാസി മേഖലകളില്‍നിന്നും തോട്ടം മേഖലകളില്‍നിന്നും ഉള്‍പ്പെടെയുള്ള നിരവധി രോഗികള്‍ ആശ്രയിക്കുന്ന ഏക ആശുപത്രിയാണിത്. അടിയന്തരമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വാഹനത്തിന്റെ സേവനം പുനരാരംഭിക്കണമെന്നാണ് ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow