നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂള്‍- എസ്പിസി പാസിംഗ് ഔട്ട് പരേഡ്
നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂള്‍- എസ്പിസി പാസിംഗ് ഔട്ട് പരേഡ്

ഇടുക്കി: നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളിലെ 2023-24 വര്‍ഷത്തിലെ എസ് പി സി പാസിംഗ് ഔട്ട് പരേഡ് നടന്നു. ചടങ്ങില്‍ സബ് കളക്ടര്‍ അരുണ്‍ എസ് നായര്‍ മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ 42 എസ് പി സി അംഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സബ് കലക്ടര്‍ പരിശോധിച്ചു. പരേഡ് കമാന്‍ഡര്‍ ഫെബി റെജി,പരേഡ് സെക്കന്‍ഡ് ഇന്‍ കമാന്‍ഡര്‍ വിവേക് വിനു, പ്ലട്ടൂണ്‍ ലീഡര്‍മാരായ അഭിമന്യു ജെ നായര്‍, ആന്‍ബി സുഭാഷ്, ആദിത്യ കെ അഭിലാഷ്, ബെസ്റ്റ് കേഡറ്റ് ഫെമില്‍ സജി എന്നിവരെ അനുമോദിച്ചു. ബെസ്റ്റ് കേഡറ്റ് അക്ഷയ, കെ അഭിലാഷ് എന്നിവര്‍ക്ക് ട്രോഫികള്‍ നല്‍കി. സ്‌കൂള്‍ മാനേജര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, കാഞ്ചിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി, ഹെഡ്മിസ്ട്രസ് എന്‍ ബിന്ദു, പഞ്ചായത്തംഗം ബിന്ദു മധുക്കുട്ടന്‍ , കട്ടപ്പന ഡിവൈഎസ്പി ബേബി പി വി , കട്ടപ്പന സി ഐ സുരേഷ് കുമാര്‍ എന്‍, പ്രോഗ്രാം ജില്ല കോര്‍ഡിനേറ്റര്‍ സുരേഷ് ബാബു, പരിശീലകരായ മനു പി പി, ശരണ്യാമോള്‍പ്രസാദ്, ടി എസ് ഗിരീഷ് കുമാര്‍, ശാലിനി എസ് നായര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






