മൂന്നാര്‍ നടയാര്‍ എസ്റ്റേറ്റിലിറങ്ങിയ കാട്ടാന ഓട്ടോറിക്ഷ തകര്‍ത്തു
മൂന്നാര്‍ നടയാര്‍ എസ്റ്റേറ്റിലിറങ്ങിയ കാട്ടാന ഓട്ടോറിക്ഷ തകര്‍ത്തു
ഇടുക്കി: മൂന്നാര്‍ നടയാര്‍ എസ്റ്റേറ്റിലിറങ്ങിയ കാട്ടാന ഓട്ടോറിക്ഷയും കൃഷിയും നശിപ്പിച്ചു. നടയാര്‍ നോര്‍ത്ത് ഡിവിഷന്‍ സ്വദേശി ബാലകൃഷ്ണന്റെ ഓട്ടോറിക്ഷയ്ക്കാണ് നാശമുണ്ടായത്. വേനല്‍ ആരംഭിച്ചതോടെ മൂന്നാര്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. മൂന്ന് ആനകളാണ് ജനവാസ മേഖലയില്‍ എത്തി നാശം വരുത്തിയത്. കാട്ടാന ആക്രമണത്തില്‍ ഓട്ടോറിക്ഷക്ക് കേടുപാടുകള്‍ സംഭവിച്ചു. കാട്ടാനകള്‍ ജനവാസ മേഖലയിലിറങ്ങി സൈ്വര്യവിഹാരം നടത്താന്‍ തുടങ്ങിയതോടെ തൊഴിലാളി കുടുംബങ്ങളില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ ആളുകള്‍ ഭയക്കുന്നു. വീടുകള്‍ക്കുനേരെ കാട്ടാന ആക്രമണം ഉണ്ടാകുമോയെന്ന ഉള്‍ഭയം എല്ലാവര്‍ക്കുമുണ്ട്. മുന്‍ വര്‍ഷങ്ങളിലും വേനല്‍ക്കാലത്ത് കാട്ടാനകള്‍ കൂടുതലായി ജനവാസ മേഖലകളിലേക്ക് ഇറങ്ങുകയും ജനജീവിതം കൂടുതല്‍ ദുസഹമാകുകയും ചെയ്തിരുന്നു.
What's Your Reaction?