ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു
ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു

ഇടുക്കി: ടീം ഇടുക്കി സോള്‍ജിയേഴ്സ് വെല്‍ഫയര്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു. പഠനത്തോടൊപ്പം കലാകായിക മേഖലകളിലും കുട്ടികളെ വളര്‍ത്തിക്കൊണ്ട് വരികയെന്നതാണ് ലക്ഷ്യം. ജില്ലയില്‍ നിന്നുള്ള ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യുന്നവരും റിട്ടയറായവരും ചേര്‍ന്ന് ജന നന്മക്കായി തുടങ്ങിയ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ടീം ഇടുക്കി സോള്‍ജിയേഴ്സ്, ദേശസ്‌നേഹത്തോടൊപ്പം പിറന്ന നാടിനെയും കൂടി സ്‌നേഹിക്കാനും അശരണരും
ആലമ്പഹീനരും ആയിട്ടുള്ളവരെ സഹായിക്കാനും വളര്‍ന്നുവരുന്ന യുവ തലമുറയെ രാസലഹരിയില്‍ ഉള്‍പ്പെടുത്താതെ കലാകായിക രംഗങ്ങളില്‍ തങ്ങളുടെ സമയം ചെലവഴിക്കാന്‍ അവസരമൊരുക്കുന്നതിനും വേണ്ടിയാണ് കിറ്റുകള്‍ വിതരണം ചെയ്ത്. ജില്ലയില്‍ 20 ഗവ. സ്‌കൂളുകളില്‍ ഇതിനോടകം സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു. ക്യാപ്റ്റന്‍ ജോയി കെ ജെ, സുബേദര്‍ അനിഷ് തോമസ് പുളിക്കല്‍, ഹാവില്‍ദാര്‍ ശ്രീജേഷ് സോമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ലാലച്ചന്‍ വെള്ളക്കട, സൊസൈറ്റി ജനറല്‍ സെക്രട്ടറി സുബേദാര്‍ അനിഷ് തോമസ്,
ജോയിന്റ് സെക്രട്ടറി ഹാവില്‍ദാര്‍ അജിത് ജോണ്‍, വിഷ്ണു കട്ടപ്പന എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






