ചേമ്പളം കമ്പനിപ്പടി റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താത്തതില്‍ പ്രതിഷേധം
ചേമ്പളം കമ്പനിപ്പടി റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താത്തതില്‍ പ്രതിഷേധം

ഇടുക്കി: അയ്യപ്പന്‍കോവില്‍ ചേമ്പളം കമ്പനിപ്പടി റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. റോഡിന്റെ ഒരു കിലോമീറ്റര്‍ ഭാഗമാണ് ടാറിങ് ഇളകി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡില്‍ യാതൊരുവിധത്തിലുള്ള അറ്റകുറ്റപ്പണികളും നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല എന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. ചേമ്പളം മുതല്‍ വരിക്കാനിക്കല്‍ പടി വരെ റീടാറിങ്ങും കോണ്‍ക്രീറ്റും ഉള്‍പ്പെടെ ചെയ്തുവെങ്കിലും ബാക്കി നില്‍ക്കുന്ന ഒരു കിലോമീറ്റര്‍ ഭാഗത്താണ് യാത്ര ക്ലേശം രൂക്ഷമായിരിക്കുന്നത്. റോഡിന്റെ ശോചനീയ അവസ്ഥയില്‍ ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങള്‍ അത്യാവശ്യഘട്ടത്തിന് വിളിച്ചാല്‍ പോലും വരാന്‍ തയ്യാറാകുന്നില്ല എന്നും പ്രദേശവാസികള്‍ പറയുന്നു.നിരവധി കാല്‍നട യാത്രക്കാരും നിരവധി സ്‌കൂള്‍ വാഹനങ്ങളും കടന്നുപോകുന്ന വഴി എത്രയും വേഗം ബന്ധപ്പെട്ടവര്‍ പരിഹരിക്കാന്‍ തയ്യാറാകണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ 5 ലക്ഷത്തോളം രൂപ റോഡിന് അനുവദിച്ചിട്ടുണ്ട് എന്നും കോണ്‍ക്രീറ്റ് ആണ് ഉദ്ദേശിക്കുന്നതെന്നും അയ്യപ്പന്‍കോവില്‍ പഞ്ചായത്തംഗം ഷൈമോള്‍ രാജന്‍ അറിയിച്ചു.
What's Your Reaction?






