ശാന്തന്‍പാറയില്‍ കിസാന്‍ മേള നടത്തി
ശാന്തന്‍പാറയില്‍ കിസാന്‍ മേള നടത്തി

ഇടുക്കി: കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് നടപ്പാക്കുന്ന ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായി ശാന്തന്‍പാറയില്‍ കിസാന്‍ മേള സംഘടിപ്പിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ് ഉദ്ഘാടനം ചെയ്തു. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ഷിക സെമിനാര്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള, വിള ഇന്‍ഷുറന്‍സ്, സബ്‌സിഡി നിരക്കില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യം, സൗജന്യ പച്ചക്കറിതൈ വിതരണം, ജൈവ സര്‍ട്ടിഫിക്കറ്റ് വിതരണം, പച്ചക്കറി കര്‍ഷകരെ ആദരിക്കല്‍ ,കര്‍ഷകരുടെ കാര്‍ഷിക മേഖലയിലെ സംശയനിവാരണം എന്നിവ നടന്നു. ദേവികുളം ബ്ലോക്കിന് കിഴിലെ അഞ്ച് പഞ്ചായത്തിലെ കര്‍ഷകര്‍ക്കായി നടത്തിയ കിസാന്‍ മേളക്ക് ഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് നേതൃത്വം നല്‍കി. കൃഷി ഡെപ്യുട്ടി ഡയറക്ടര്‍ എസ് ആശ പദ്ധതി വിശദികരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം എന്‍ ആര്‍ ജയന്‍ പച്ചക്കറികര്‍ഷകരെ ആദരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കൃഷി ഓഫിസര്‍ കെ എന്‍ ബിനിത, പഞ്ചായത്തംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷകര്‍, കൃഷിവകുപ്പ് ജീവനക്കാര്‍ കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






