സപ്തതി നിറവില്‍ കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക്: 59-ാമത് വാര്‍ഷിക പൊതുയോഗം നടത്തി
സപ്തതി നിറവില്‍ കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക്: 59-ാമത് വാര്‍ഷിക പൊതുയോഗം നടത്തി

ഇടുക്കി: കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് 59-ാമത് വാര്‍ഷിക പൊതുയോഗം നടത്തി. ബാങ്ക് ഓഡിറ്റോറിയത്തില്‍ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി അധ്യക്ഷനായി. സപ്തതി നിറവില്‍ നില്‍ക്കുന്ന ബാങ്കിന് ജില്ലയിലെ പ്രമുഖ ബാങ്കായി മാറാന്‍ കഴിഞ്ഞത് അംഗങ്ങളും കട്ടപ്പന നിവാസികളും ബാങ്കില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ഫലമായാണെന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു. ബാങ്ക് സെക്രട്ടറി റോബിന്‍സ് ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജോയി കുടക്കച്ചിറ, അഡ്വ. കെ ജെ ബെന്നി എന്നിവര്‍ സംസാരിച്ചു. ഭരണസമിതി അംഗങ്ങളായ ടി ജെ ജേക്കബ്, ജോയി ആനിത്തോട്ടം, മനോജ് മുരളി, ജോയി പെരുന്നോലില്‍, ബാബു ഫ്രാന്‍സിസ്, സജീവ് കെ എസ്, സിനു വര്‍ക്കി വാലുമ്മല്‍, സജീന്ദ്രന്‍ പൂവാങ്കല്‍, അരുണ്‍കുമാര്‍ കെ ടി, സബിത സന്തോഷ്, സിന്ധു വിജയകുമാര്‍, ശാന്തമ്മ സോമരാജന്‍ എന്നിവരും നിരവധി അംഗങ്ങളും സഹകാരികളും പങ്കെടുത്തു.
What's Your Reaction?






