പഴയരിക്കണ്ടം പട്ടയ അവകാശ സംരക്ഷണ സമിതി കണ്‍വന്‍ഷന്‍ നടത്തി
പഴയരിക്കണ്ടം പട്ടയ അവകാശ സംരക്ഷണ സമിതി കണ്‍വന്‍ഷന്‍ നടത്തി

ഇടുക്കി: പഴയരിക്കണ്ടം പട്ടയ അവകാശ സംരക്ഷണ സമിതി പട്ടയ അവകാശ കണ്‍വന്‍ഷന്‍ നടത്തി. അതിജീവന പോരാട്ടവേദി നേതാവ് അഡ്വ. ജോണി കെ ജോര്‍ജ് മുഖ്യാതിഥിയായി. സംരക്ഷണ സമിതി ചെയര്‍മാന്‍ ബൈജു എഴുത്ത്പള്ളി അധ്യക്ഷനായി. ഇടുക്കി മുന്‍ തഹസില്‍ദാര്‍ വിന്‍സന്റ് ജോസഫ് മുന്‍കാല പട്ടയ നടപടിയെക്കുറിച്ച് വിശദീകരിച്ചു. പഴയരിക്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ജോസ് പ്ലാച്ചിക്കല്‍, മലങ്കര കത്തോലിക്ക പള്ളി വികാരി ജെറിന്‍, അഡ്വ. ജോമോന്‍ ചാക്കോ, ജോസഫ് അനുഗ്രഹ, റ്റോമിച്ചന്‍ കോലത്ത്, രക്ഷാധികാരി ഗോപി പുരയിടം എന്നിവര്‍ സംസാരിച്ചു. രാഷ്ട്രീയ മത സാമൂഹ്യ രംഗത്തെ നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു.
What's Your Reaction?






