വണ്ടന്‍മേട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
വണ്ടന്‍മേട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളനം എം എം മണി എംഎം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് പല തരത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ വളര്‍ത്തിക്കൊണ്ട് വരേണ്ടത് അത്യന്താപേക്ഷിതമാണ്. മത രാഷ്ട്രീയ സാമൂഹ്യ പരിഗണനകള്‍ കൂടാതെ നടത്തപ്പെടുന്ന കേരളോത്സവം പോലുള്ള പരിപാടികള്‍ ഈ നാടിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അവസരങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമീണ യുവജനങ്ങളുടെ കലാകായിക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വേദിയായിരുന്നു രണ്ടുദിവസമായി നടന്നുവന്നിരുന്ന കേരളോത്സവം. ക്രിക്കറ്റ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ചെസ്, മത്സരങ്ങളും വോളിബോള്‍, കബഡി, പഞ്ചഗുസ്തി, വടംവലി, കൂടാതെ കല കായിക സാഹിത്യ മത്സരങ്ങളും അരങ്ങേറി. ആമയാര്‍ എംഇഎസ് സ്‌കൂള്‍ ഗ്രൗണ്ട്, കുഡോസ് പുറ്റടി, നവജീവന്‍ ക്ലബ് ചേറ്റുകുഴി, പുറ്റടി എന്‍എസ്പിഎച്ച് എസ് എസ് ഓഡിറ്റോറിയം, പുറ്റടിഎസ് എന്‍ ഓഡിറ്റോറിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടത്തിയത്. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, അങ്കണവാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, വിവിധ രാഷ്ട്രീയ സാമുദായിക സംഘടന നേതാക്കള്‍ വിവിധ ക്ലബ് ഭാരവാഹികള്‍ പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. വണ്ടന്‍മേട് പഞ്ചായത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മികച്ച സമ്മിശ്ര കര്‍ഷകന്‍, ഏലം,, ഷീര കര്‍ഷകരെയും, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വരെയും കലാകായിക പ്രതിഭകളെയും ല്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് മാനങ്കേരി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജിജി കെ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും പഞ്ചായത്തംഗവുമായ ജി പി രാജന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അന്നമ്മ ജോണ്‍സണ്‍, ഷൈനി റോയി, പഞ്ചായത്തംഗങ്ങളായ സിസിലി സജി, സൂസന്‍ ജേക്കബ്, സത്യാ മുരുകന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലിജിമോള്‍ ഷിബു, കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് എം സി രാജു, ടോണി മാക്കൊറാ, ബിജു അക്കാട്ടുമുണ്ട എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






