മികച്ച സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിനുള്ള പുരസ്‌കാരം മുരിക്കാട്ടുകുടി സ്‌കൂളിന്
മികച്ച സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിനുള്ള പുരസ്‌കാരം മുരിക്കാട്ടുകുടി സ്‌കൂളിന്

ഇടുക്കി: ജില്ലയിലെ മികച്ച സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിനുള്ള പുരസ്‌കാരം മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളിന്. മികച്ച സാമൂഹിക പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരമാണ് സ്‌കൂളിന് ലഭിച്ചത്. തൊടുപുഴയില്‍ നടന്ന ചടങ്ങില്‍ കോ ഓര്‍ഡിനേറ്റര്‍ ലിന്‍സി ജോര്‍ജ് പുരസ്‌കാരം ഏറ്റുവാങ്ങി. യുവതലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുബോള്‍ സാമൂഹിക സേവനരംഗത്ത് സജീവമാകുകയാണ് യൂണിറ്റിലെ വിദ്യാര്‍ഥികള്‍. പഠ്യ-പാഠ്യേതര മേഖലകളിലും മികച്ച പ്രവര്‍ത്തനമാണ് ഇവര്‍ നടത്തുന്നത്. 45 വിദ്യാര്‍ഥികളാണ് യൂണിറ്റില്‍ അംഗങ്ങളായുള്ളത്. ഏതൊരു പ്രവര്‍ത്തനങ്ങളെപ്പറ്റിയും മികച്ച രീതിയിലുള്ള അപബോധനവും ഒപ്പം ലിന്‍സി ടീച്ചറിന്റെ കോ- ഓര്‍ഡിനേഷനുമാണ് പുരസ്‌കാരത്തിന് അര്‍ഹരാക്കിയതെന്ന് യൂണിറ്റ് ലീഡര്‍ ആദിത്യ സാബു പറഞ്ഞു. മൂന്നുവര്‍ഷമായി സ്‌കൂള്‍ ഓഫ് സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ കോ-ഓര്‍ഡിനേറ്റര്‍ അധ്യാപിക ലിന്‍സി ജോര്‍ജാണ്.
What's Your Reaction?






