ഉദയഗിരി സെന്റ് മേരീസ് യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഉദയഗിരി സെന്റ് മേരീസ് യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: ഉദയഗിരി സെന്റ് മേരീസ് യുപി സ്‌കൂളിന്റെയും സെന്റ് മേരീസ് നഴ്‌സറി സ്‌കൂളിന്റെയും സംയുക്ത വാര്‍ഷികം നടത്തി. ഇതള്‍ 2025 കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി. ജയ്സ്ലറ്റ് ഡിജിറ്റല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെസിബി സി സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ജോസഫ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റ് ഹൃദ്വിക്, കലാതിലകം ക്രിസ്റ്റീന മനീഷ്, ഹിന്ദി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ എയ്ഞ്ചല്‍ ജോര്‍ജ്, കഴിഞ്ഞ വര്‍ഷത്തെ യുഎസ്എസ് വിജയി പ്രത്യുഷ് എന്നിവരെയും ജില്ല, ഉപജില്ല കലാശാസ്ത്രമേളയില്‍ മികവുപുലര്‍ത്തിയ കുട്ടികളെയും ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, മുന്‍ പ്രസിഡന്റ് ഷേര്‍ളി ജോസഫ്, നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജിന്‍സ് ജോസ്, സെന്റ് മേരീസ് കിന്റര്‍ ഗാര്‍ഡന്‍ പ്രിന്‍സിപ്പല്‍ സി. ഫില്‍ഡ, പിടിഎ പ്രസിഡന്റ് അഭിലാഷ് ജോസ്, എംപിടിഎ പ്രസിഡന്റ് അനശ്വരപ്രിയ സന്ദീപ്, അധ്യാപക പ്രതിനിധി അപ്പുക്കുട്ടന്‍ ടി, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ബെന്‍സില്‍ ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
What's Your Reaction?






