ലബ്ബക്കട ജെപിഎം കോളേജില്‍ എന്റര്‍പ്രണര്‍ എക്‌സ്‌പോ നടത്തി
ലബ്ബക്കട ജെപിഎം കോളേജില്‍ എന്റര്‍പ്രണര്‍ എക്‌സ്‌പോ നടത്തി

ഇടുക്കി: കാഞ്ചിയാര്‍ ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എന്റര്‍പ്രണര്‍ എക്‌സ്‌പോ നടത്തി. മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത് ഉദ്ഘാടനം ചെയ്തു. ബിസ് റൂട്ട്‌സ് കേരള എന്ന പേരില്‍ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗമാണ് പരിപാടി നടത്തിയത്. യുവജനങ്ങളുടെ സംരംഭകത്വശേഷിയെ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് പ്രയോജനപ്പെടുത്തുക, ചെറുപ്പക്കാരായ സംരംഭകര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതായിരുന്നു എക്‌സ്‌പോയുടെ ലക്ഷ്യം. കേരളത്തിലെ വിവിധ സംരംഭകരുടെയും സംരംഭങ്ങളുടെയും വിവരങ്ങളും വളര്‍ച്ചയും എക്‌സ്‌പോയില്‍ നടത്തി. പ്രിന്‍സിപ്പല്‍ ഡോ. വി ജോണ്‍സണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ്
തോമസ്, ബര്‍സാര്‍ ഫാ. ചാള്‍സ് തോപ്പില്‍ എന്നിവര്‍ സംസാരിച്ചു. മാനേജ്‌മെന്റ് വിഭാഗം മേധാവി നിധിന്‍ അമല്‍ ആന്റണി, കോ- ഓര്‍ഡിനേറ്റര്‍ ബിറ്റോ കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






