കാന്തല്ലൂരില്‍ സ്‌ട്രോബെറി വിളവെടുപ്പ് കാലം 

 കാന്തല്ലൂരില്‍ സ്‌ട്രോബെറി വിളവെടുപ്പ് കാലം 

Feb 9, 2025 - 22:46
Feb 9, 2025 - 22:49
 0
 കാന്തല്ലൂരില്‍ സ്‌ട്രോബെറി  വിളവെടുപ്പ് കാലം 
This is the title of the web page

ഇടുക്കി: കാന്തല്ലൂരില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനി മുതല്‍ സ്‌ട്രോബെറി മധുരവും നുകരാം. പുതിയ സീസണിലേയ്ക്കായി കൃഷിയിറക്കിയ സ്‌ട്രോബെറിവിളവെടുത്ത് തുടങ്ങി. 9 മാസമാണ്  സ്‌ട്രോബെറിയുടെ വിളവെടുപ്പ് കാലം. തോട്ടങ്ങളില്‍ നിന്ന് പറിച്ചെടുക്കുമ്പോള്‍ തന്നെ ആവശ്യക്കാര്‍ക്ക് വാങ്ങുന്നതിനും അവസരമുണ്ട്. കിലോയ്ക്ക് 600 രൂപയാണ് വില്‍പ്പന വില. സ്‌ട്രോബെറിയില്‍ നിന്ന് ജാമടക്കമുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകരുമുണ്ട്. വിനോദ സഞ്ചാരവുമായി കോര്‍ത്തിണക്കിയാണ് കാന്തല്ലൂരില്‍ സ്‌ട്രോബെറി കൃഷി ചെയ്തുവരുന്നത്. വിപണി കണ്ടെത്താനുള്ള സാധ്യതയായി കര്‍ഷകര്‍ വിനോദ സഞ്ചാരത്തെ കാണുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow