വലിയതോവാള ഗ്രീന്‍സിറ്റി റോട്ടറി ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 28ന് നെടുങ്കണ്ടത്ത് 

വലിയതോവാള ഗ്രീന്‍സിറ്റി റോട്ടറി ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 28ന് നെടുങ്കണ്ടത്ത് 

Jun 27, 2026 - 17:01
 0
വലിയതോവാള ഗ്രീന്‍സിറ്റി റോട്ടറി ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 28ന് നെടുങ്കണ്ടത്ത് 
This is the title of the web page

ഇടുക്കി: വലിയതോവാള ഗ്രീന്‍സിറ്റി റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 28ന് നെടുങ്കണ്ടം രാമപുരം റസിഡന്‍സിയില്‍ നടക്കും. യോഗത്തില്‍ ക്ലബ് ഈ വര്‍ഷം നടപ്പാക്കുന്ന വിവിധ സേവന പദ്ധതികളുടെ ഉദ്ഘടനവും നടക്കും. 2024 ല്‍ പ്രവര്‍ത്തനം ആരംഭിച്ച വലിയതോവാള ഗ്രീന്‍സിറ്റി റോട്ടറി ക്ലബ് മേഖലയില്‍ നിരവധി സന്നദ്ധ സേവന പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്. വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍, റോഡ് സുരക്ഷാ പദ്ധതികള്‍, കര്‍ഷകരെയും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ആദരിക്കല്‍, വീടുകളുടെ നിര്‍മ്മാണം, വിവിധ മത്സരങ്ങള്‍ തുടങ്ങിയവ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ഈ വര്‍ഷം ഹൃദ്രോഗ നിര്‍ണയ ക്യാമ്പ്, പരിസ്ഥിതി സംരക്ഷണ പരിപാടികള്‍, ഡയാലിസിസ് പ്രൊജക്ടുകള്‍, നിര്‍ധനര്‍ക്കുള്ള ഭവന നിര്‍മാണം, നിയമ സഹായ സെല്‍ തുടങ്ങിയ വ്യത്യസ്ഥമായ പദ്ധതികളാണ് പുതിയതായി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. 
സാബു മാത്യു പൈക പ്രസിഡന്റായും ജോജി തോമസ് സെക്രട്ടറിയായും രതീഷ് ബാബു ട്രഷറായുമുള്ള ഭരണസമിതിയാണ് സ്ഥാനം ഏറ്റെടുക്കുന്നത്. സ്ഥാനാരോഹണ ചടങ്ങില്‍ റോട്ടറി മുന്‍ ഡിസ്ട്രിക് ഗവര്‍ണര്‍ അഡ്വ. ബേബി ജോസഫ്, ഡിസ്ട്രിക്ട് ഡയറക്ടര്‍ യൂന്‍സ് സിദ്ദിഖ് എന്നിവര്‍ മുഖ്യ അതിഥികളായി പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഷാജി തോട്ടുമാക്കല്‍, യൂനസ് സിദ്ദിഖ്, സാബു മാത്യു പൈക, ജോജി തോമസ്, ജെയിസ് മടിയ്ക്കാങ്കല്‍, രതീഷ് ബാബു എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow