നെടുങ്കണ്ടം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പരീക്ഷ വിജയികളെ അനുമോദിച്ചു
നെടുങ്കണ്ടം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പരീക്ഷ വിജയികളെ അനുമോദിച്ചു
ഇടുക്കി: നെടുങ്കണ്ടം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആര്‍ സുരേഷ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സജീവ് ആര്‍ നായര്‍, ട്രഷറര്‍ പി എസ് സലീം, ബിനോയി പ്ലാമൂട്ടില്‍, റെജി വരകുകാലായില്‍, എം എസ് മഹേശ്വരന്‍, വനിതാ വിങ് പ്രസിഡന്റ് ദീപ തോമസ്, യൂത്ത് വിങ് പ്രസിഡന്റ് ഡിക്സണ്‍ ദേവസ്യ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?