വണ്ടന്‍മേട് പഞ്ചായത്തില്‍ മെഗാ ശുചീകരണം നടത്തി
വണ്ടന്‍മേട് പഞ്ചായത്തില്‍ മെഗാ ശുചീകരണം നടത്തി
ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നടന്ന മെഗാ ശുചീകരണ പരിപാടി പ്രസിഡന്റ് സൂസന്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളും ഹരിതകര്‍മ സേനാംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ അംഗങ്ങളും പഞ്ചായത്ത് ജീവനക്കാരും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. നെറ്റിത്തൊഴുവില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി റെജിയും ചേറ്റുകുഴിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു അക്കാട്ടുമുണ്ടയിലും നേതൃത്വം നല്‍കി. നെറ്റിത്തൊഴുവില്‍ അര നൂറ്റാണ്ടിലേറെ പഴക്കമുള്ള പൊതുകിണറാണ് ശുചീകരിച്ചത്. വ്യാപാരികള്‍, ഡ്രൈവേഴ്‌സ് യൂണിയന്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശുചീകരണ പരിപാടി ന്ടത്തിയത്. പഞ്ചായത്തംഗങ്ങളായ ആനിയമ്മ കുര്യാക്കോസ്, ജ്യോതിമോള്‍ ജോസ്, കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ ബെറ്റി സജി, ജോബിന്‍സ് പാനോസ്, സിബി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?