ക്ഷേത്രോത്സവത്തിനിടെ കട്ടപ്പന അമ്പലക്കവലയില്‍ വൈദ്യുതി മുടക്കി കെഎസ്ഇബി: വ്യാപക പ്രതിഷേധം

ക്ഷേത്രോത്സവത്തിനിടെ കട്ടപ്പന അമ്പലക്കവലയില്‍ വൈദ്യുതി മുടക്കി കെഎസ്ഇബി: വ്യാപക പ്രതിഷേധം

Mar 4, 2026 - 14:48
 0
ക്ഷേത്രോത്സവത്തിനിടെ കട്ടപ്പന അമ്പലക്കവലയില്‍ വൈദ്യുതി മുടക്കി കെഎസ്ഇബി: വ്യാപക പ്രതിഷേധം
This is the title of the web page

ഇടുക്കി: കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രോത്സവ ദിനത്തില്‍ അമ്പലക്കവലയിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയതില്‍ വ്യാപക പ്രതിഷേധം. ബുധനാഴ്ച രാവിലെ എട്ടോടെയാണ് വൈദ്യുതി മുടങ്ങിയത്. ഇത് ക്ഷേത്രത്തിന്റെ പരിസര പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഉത്സവദിനത്തില്‍ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. ഇവരും ബുദ്ധിമുട്ടി. പലതവണ കെഎസ്ഇബി അധികൃതരെ വിവരമറിയിച്ചെങ്കിലും ഫലമില്ല. തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന മറുപടിയല്ലാതെ നടപടിയില്ല. കട്ടപ്പന നഗരത്തില്‍ മഹാഘോഷയാത്ര നടക്കുന്ന ബുധനാഴ്ച വലിയ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്. മുന്‍വര്‍ഷങ്ങളില്‍ ക്ഷേത്രോത്സവ ദിനങ്ങളില്‍ വൈദ്യുതി മുടങ്ങാതിരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow