പീരുമേട് മണ്ഡലത്തിലെ എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ അണക്കരയില്‍ തുടങ്ങി
പീരുമേട് മണ്ഡലത്തിലെ എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ അണക്കരയില്‍ തുടങ്ങി
ഇടുക്കി: എല്‍ഡിഎഫ് പീരുമേട് നിയമസഭാ മണ്ഡലത്തില്‍ നടത്തുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് അണക്കരയില്‍ തുടക്കം. സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ ക്യാപ്റ്റനും ആര്‍ തിലകന്‍ ജാഥ മാനേജരും രാരിച്ചന്‍ നീറണാക്കുന്നേല്‍ വൈസ് ക്യാപ്റ്റനുമായ ജാഥ സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 10 വര്‍ഷംകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന മുന്നേറ്റത്തിന് സമാനതകള്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിവരിച്ചുകൊണ്ടും പീരുമേട് മണ്ഡലത്തില്‍ വാഴൂര്‍ സോമന്‍ എംഎല്‍എയുടെ നാലര വര്‍ഷത്തെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിച്ചുകൊണ്ടുമാണ് നാല് ദിവസങ്ങളിലായി വികസന മുന്നേറ്റ ജാഥാ സംഘടിപ്പിച്ചിരിക്കുന്നത്. നേതാക്കളായ അലക്‌സ് കോഴിമല, പി എസ് രാജന്‍, ഇ എസ് ബിജിമോള്‍, ജോണി ചെരിവുപറമ്പില്‍, വി ആര്‍ ശശി, ജി വിജയാനന്ദ്, ജോസ് ഫിലിപ്പ്, സി എസ് രാജേന്ദ്രന്‍, കെ ടി ബിനു, സാബു തോമസ്, വൈ ജയന്‍, സലിം കട്ടുപ്പാറ, സി എസ് രാജേന്ദ്രന്‍ എന്നിവരാണ് ജാഥ അംഗങ്ങള്‍. ഉദ്ഘാടന യോഗത്തില്‍ നേതാക്കളായ അനില്‍ കൂവപ്ലാക്കല്‍, കുസുമം സതീഷ്, വികെ ധനപാല്‍, ടി എസ് ബിസി, സി കെ കൃഷ്ണന്‍കുട്ടി, എം കെ ജോസഫ്, പി കെ രാമചന്ദ്രന്‍, സതീഷ് ചന്ദ്രന്‍, ടോമി പകലോമറ്റം തുടങ്ങിയവര്‍ സംസാരിച്ചു. ജാഥ വെള്ളിയാഴ്ച വൈകിട്ട് ഏലപ്പാറയില്‍ സമാപിക്കും
What's Your Reaction?