കോണ്‍ഗ്രസ് നെടുങ്കണ്ടം താലൂക്ക് ആശുപത്രി പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി
കോണ്‍ഗ്രസ് നെടുങ്കണ്ടം താലൂക് ആശുപത്രി പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: നെടുങ്കണ്ടം താലൂക് ആശുപത്രി പടിക്കലേക്ക് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി മാര്‍ച്ച് നടത്തി. പടിഞ്ഞാറെക്കവലയില്‍നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകരെ കിഴക്കേക്കവലയില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നേരിയ സംഘര്‍ഷം ഉണ്ടായി. തുടര്‍ന്ന് നടന്ന ധര്‍ണ അഡ്വ. ജോയി തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി എസ് യാശോധരന്‍ അധ്യക്ഷനായി. എം എന്‍ ഗോപി, സേനാപതി വേണു, എം പി ജോസ്, മുകേഷ് മോഹന്‍, ബെന്നി തുണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






