സ്വകാര്യ ബസ് പണിമുടക്ക്: നിരത്ത് കീഴടക്കി കെഎസ്ആര്‍ടിസി
സ്വകാര്യ ബസ് പണിമുടക്ക്: നിരത്ത് കീഴടക്കി കെഎസ്ആര്‍ടിസി

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുടമകള്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുടമകളും പങ്കെടുത്തു. കട്ടപ്പനയിലേയും പരിസരപ്രദേശങ്ങളിലെയും ഗ്രാമീണ മേഖലകളിലുള്‍പ്പെടെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. എന്നാല്‍ ഇത് യാത്രക്കാരെ കാര്യമായി ബാധിച്ചില്ല. കട്ടപ്പന ഡിപ്പോയില്‍ നിന്നുള്ള കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും സര്‍വീസ് നടത്തിയതും അഡിഷണലായി മൂന്ന് സര്‍വീസുകള്‍കൂടി നടത്തിയതും യാത്രക്കാര്‍ക്ക് ഗുണം ചെയ്തു. കെഎസ്ആര്‍ടിസിയുടെ എല്ലാ സര്‍വീസുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
What's Your Reaction?






