വണ്ടിപ്പെരിയാര്‍ ഗ്രാമ്പി ജനവാസമേഖലയില്‍ കടുവയുടെ സാന്നിധ്യം
വണ്ടിപ്പെരിയാര്‍ ഗ്രാമ്പി ജനവാസമേഖലയില്‍ കടുവയുടെ സാന്നിധ്യം

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ്പി ജനവാസമേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാര്‍. ഗ്രാബി എസ്റ്റേറ്റ് ഒന്നാം ഡിവിഷന്‍ ഫാക്ടറിക്കുസമീപമാണ് ഞായറാഴ്ച വൈകിട്ടോടെ കടുവയെ കണ്ടത്. ഒരുമണിക്കൂറിലേറെ തേയിലക്കാട്ടിനുള്ളില്‍ ചതുപ്പില്‍ കിടക്കുകയായിരുന്ന കടുവയെ സമീപവാസികളും എസ്റ്റേറ്റ് ജീവനക്കാരുമാണ് കണ്ടത്. തുടര്‍ന്ന് വനംവകുപ്പില്‍ വിവരം അറിയിക്കുകയും ചെയ്തു. ഗ്രാമ്പി, ഹില്ലാഷ്, പരുന്തുംപാറ, വെടിക്കുഴി തുടങ്ങിയ പ്രദേശത്ത് കടുവയെ നാട്ടുകാര്‍ കാണുകയും വളര്‍ത്ത മൃഗങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു. ഒരാഴ്ചയ്ക്ക് മുമ്പ് വള്ളക്കടവില്‍ കണ്ട കടുവയാണോ ഇതെന്നാണ് സംശയം. കഴിഞ്ഞ കുറെ നാളുകളായി വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ വനപാലകരെ വിളിച്ചറിയിക്കുന്നുണ്ടെങ്കിലും ഇവര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി പോകുന്നതല്ലാതെ വന്യമൃഗത്തെ പിടികൂടുന്നതിനുവേണ്ട നടപടി സ്വീകരിക്കുന്നില്ല. കടുവയെ കൂട് സ്ഥാപിച്ച് പിടികൂടുന്നതിന് വനം വകുപ്പിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






