ഇടുക്കി: സാധാരണക്കാര്‍ക്കുമേല്‍ അരക്ഷിതാവസ്ഥ അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ സിപിഎം നേതാക്കള്‍ക്ക് ക്രമക്കേടുകള്‍ നടത്താന്‍ സാഹചര്യമുണ്ടാക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. കട്ടപ്പനയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഉദാഹരണമാണ് പരുന്തുംപാറയിലെ ഭൂമി കൈയേറ്റവും തുടര്‍ നടപടികളിലെ അനിശ്ചിതത്വവും. സിപിഎം നേതാക്കളും അവരുടെ ബിനാമികളും നടത്തുന്ന കൈയേറ്റങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നു. സര്‍ക്കാരിന്റെ തണലിലാണ് ക്രമക്കേടുകള്‍ നടക്കുന്നത്. പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിച്ച് എല്ലാ അര്‍ഥത്തിലും ജില്ലയ്‌ക്കെതിരായി യുദ്ധപ്രഖ്യാപനം നടത്തുന്ന സിപിഎമ്മിനെ ഒറ്റപ്പെടുത്താന്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും എംപി പറഞ്ഞു.