എസ്എഫ്‌ഐ അരാജകത്വം സൃഷ്ടടിക്കുന്നു: ഡീന്‍ കുര്യാക്കോസ് എംപി

എസ്എഫ്‌ഐ അരാജകത്വം സൃഷ്ടടിക്കുന്നു: ഡീന്‍ കുര്യാക്കോസ് എംപി

Mar 3, 2025 - 00:11
Mar 3, 2025 - 00:14
 0
എസ്എഫ്‌ഐ അരാജകത്വം സൃഷ്ടടിക്കുന്നു: ഡീന്‍ കുര്യാക്കോസ് എംപി
This is the title of the web page

ഇടുക്കി: അക്രമമുണ്ടാക്കി അരാജകത്വം സൃഷ്ടിക്കുന്ന എസ്എഫ്‌ഐ വരുംതലമുറയെ നശിപ്പിക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്എഫ്‌ഐ താലിബാന്‍ മോഡലിനും അപ്പുറത്തേയ്ക്ക് വളര്‍ന്നിരിക്കുന്നു. പൊലീസ് ഇവര്‍ക്കുമുമ്പില്‍ മുട്ടുമടക്കുന്നു. സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും സഹപാഠികളെയും കൊന്നൊടുക്കുന്ന രീതിയിലേക്ക് കേരളീയ യുവജനതയെ ഭരണകൂടം വഴിനയിച്ചുവെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ഉത്തരവാദിത്വം മലയാള സിനിമയ്ക്കുമേല്‍ ചുമത്തുന്നു. എന്നാല്‍ ഇത്തരം സിനിമകള്‍ക്ക് അനുമതി നല്‍കുന്നത് ഇതേ സര്‍ക്കാരാണെന്നും എംപി കുറ്റപ്പെടുത്തി.
ചടങ്ങില്‍ മുന്‍ മണ്ഡലം പ്രസിഡന്റുമാരുടെ ഛായാചിത്രങ്ങള്‍ അനാച്ഛാദനം ചെയ്തു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അധ്യക്ഷനായി. നേതാക്കളായ ഇ എം ആഗസ്തി, തോമസ് രാജന്‍, ജോര്‍ജ് ജോസഫ് പടവന്‍, ജോയി വെട്ടിക്കുഴി, ജോയി തോമസ്, അഡ്വ. കെ ജെ ബെന്നി, തോമസ് മൈക്കിള്‍, ഫ്രാന്‍സിസ് അറയ്ക്കപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow