ഉപ്പുതറ ഒമ്പതേക്കറിലെ ദമ്പതികളുടെയും മക്കളുടെയും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു
ഉപ്പുതറ ഒമ്പതേക്കറിലെ ദമ്പതികളുടെയും മക്കളുടെയും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു

ഇടുക്കി: ഉപ്പുതറ ഒമ്പതേക്കറില്‍ ആത്മഹത്യ ചെയ്ത നാലംഗ കുടുംബത്തിന്റെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു. ഇടുക്കി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. ഉപ്പുതറ ഒന്‍പതേക്കര്‍ എം.സി കവലയ്ക്കു സമീപം പട്ടത്തമ്പലം സജീവ് മോഹനന്‍(36), ഭാര്യ രേഷ്മ(25), മക്കളായ ദേവന്‍(5), ദിയ(4) എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ വ്യാഴാഴ്ച വൈകിട്ട് നാലരയോടെ കണ്ടെത്തിയത്. കട ബാധ്യതയാണ് മരണകാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.
സജീവ് പുതിയ ഓട്ടോറിക്ഷ വാങ്ങിയതുമായി ബന്ധപ്പെട്ട് കട്ടപ്പനയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മൂന്നു ലക്ഷം രൂപയുടെ ഫിനാന്‍സ് ഉണ്ടായിരുന്നു. 8000 രൂപയാണ് ഒരുമാസത്തെ തിരിച്ചടവ് തുക. ഇത് രണ്ടുമാസം മുടങ്ങി. ഇതേതുടര്‍ന്ന് ധനകാര്യ സ്ഥാപന ജീവനക്കാര്‍ പലതവണ സജീവിനെയും പിതാവ് മോഹനനെയും ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയിരുന്നു. സ്ഥലംവിറ്റ് കടം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല. തുടര്‍ന്ന് സജീവ് മാനസിക സംഘര്‍ഷത്തിലായിരുന്നു. വ്യാഴാഴ്ച രാവിലെ പിതാവ് മോഹനന്‍ കൂലിപ്പണിക്കും അമ്മ സുലോചന തൊഴിലുറപ്പ് ജോലിക്കും പോയിരുന്നു. വൈകിട്ട് നാലരയോടെ സുലോചന വീട്ടില്‍ എത്തിയപ്പോള്‍ വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നു. മുട്ടിവിളിച്ചിട്ടും കതക് തുറക്കാതെ വന്നതോടെ അയല്‍വാസിയെ വിളിച്ചുവരുത്തി. സംശയംതോന്നിയതോടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് നാലുപേരെയും ഹാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അടുത്തടുത്തായി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.ധനകാര്യ സ്ഥാപനത്തിലുള്ളവര്‍ നിരന്തരം ഫോണ്‍ വിളിച്ച് തന്നെയും മകനെയും ഭീഷണിപ്പെടുത്തിയിരുന്നതായി മോഹനന്‍ ആരോപിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് തന്നെ അവസാനമായി ഭീഷണിപ്പെടുത്തിയിരുന്നു. സ്ഥലവും വീടും പിടിച്ചെടുക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. വ്യാഴാഴ്ച സജീവിനെ വിളിച്ചിരുന്നോയെന്ന് അറിയില്ലെന്നും മോഹനന്‍ പറഞ്ഞു. കട്ടപ്പന ധനകാര്യ സ്ഥാപനമാണ് മരണത്തിന് ഉത്തരവാദിയെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പാണ് ലഭിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് പറഞ്ഞു.
What's Your Reaction?






