വെള്ളിച്ചില്ലം വിതറി.... സന്ദര്‍ശകരുടെ മനംകവര്‍ന്ന് അയ്യപ്പന്‍കോവില്‍ ഇടപ്പൂക്കളം വെള്ളച്ചാട്ടം

വെള്ളിച്ചില്ലം വിതറി.... സന്ദര്‍ശകരുടെ മനംകവര്‍ന്ന് അയ്യപ്പന്‍കോവില്‍ ഇടപ്പൂക്കളം വെള്ളച്ചാട്ടം

Aug 1, 2024 - 20:15
 0
വെള്ളിച്ചില്ലം വിതറി.... സന്ദര്‍ശകരുടെ മനംകവര്‍ന്ന് അയ്യപ്പന്‍കോവില്‍ ഇടപ്പൂക്കളം വെള്ളച്ചാട്ടം
This is the title of the web page

ഇടുക്കി: കാലവര്‍ഷത്തില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ അയ്യപ്പന്‍കോവില്‍ ഇടപ്പൂക്കളത്തെ വെള്ളച്ചാട്ടം സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമാകുന്നു. മേരികുളത്തുനിന്ന് 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. മലഞ്ചെരുവില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം പാറക്കെട്ടുകളില്‍ തട്ടിത്തടവി താഴേയ്ക്ക് പതിക്കുന്ന കാഴ്ച ഏറെ ഹൃദ്യമാണ്. പ്രധാനപാതയില്‍ അല്‍പ്പം അകലെയാണ് ഈമനോഹരമായ ജലപാതം. അപകടസാധ്യത ഒട്ടുമില്ലാത്ത സ്ഥലത്ത് ആര്‍ക്കും വെള്ളത്തില്‍ ഇറങ്ങി കുളിക്കാനും കാഴ്ചകള്‍ ആസ്വദിക്കാനും കഴിയും.
പാല്‍നുര ചിന്നി ഒഴുകിയെത്തുന്ന വെള്ളച്ചാട്ടം കാണാന്‍ നിരവധിപേര്‍ ഇവിടെ എത്തുന്നു. ഇവിടെനിന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവിലാണ് മാന്താനംപാറ, ദിവാകരന്‍മേട് എന്നീ വ്യൂ പോയിന്റുകളുള്ളത്. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ മേഖലയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി ഇടപ്പൂക്കളത്തെ മാറ്റാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow