കര്‍ഷകര്‍ക്ക് ആദരവുമായി മേരികുളം ഇന്‍ഫാം
കര്‍ഷകര്‍ക്ക് ആദരവുമായി മേരികുളം ഇന്‍ഫാം

ഇടുക്കി: മേരികുളം ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷകരെ ആദരിച്ചു. ഇന്‍ഫാം താലൂക്ക് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുളപള്ളിയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചപ്പാത്ത് മരുതന്‍പേട്ട സ്വദേശി എം.കെ ഭാസ്‌കരന്‍നെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. ഇതോടൊപ്പം പഞ്ചായത്തിലെ അഞ്ചോളം കര്‍ഷകരെയും അവരുടെ വീടുകളില്‍ നേരിട്ട് എത്തി ആദരിച്ചു. ഭാരവാഹികളായ ബാബു മാളിയേക്കല്‍, സണ്ണി ആയാലുമാലി, ജോണ്‍ കോഴിമണ്ണില്‍, രാജേന്ദ്രന്‍ മാരിയില്‍, ടോം തോമസ്, ജിന്‍സ് കോട്ടിരിക്കല്‍ , ജോര്‍ജുകുട്ടി അടിച്ചിലാമാക്കല്‍, കെ സി ആന്റണി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
What's Your Reaction?






