പടമുഖം സ്‌നേഹ മന്ദിരത്തില്‍ ഓണാഘോഷം
പടമുഖം സ്‌നേഹ മന്ദിരത്തില്‍ ഓണാഘോഷം

ഇടുക്കി: അമേരിക്കയിലെ സൗത്ത് ഫ്‌ലോറിഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേരള സമാജം കൂട്ടായ്മയും പടമുഖം സ്‌നേഹ മന്ദിരത്തിലെ കുടുംബാംഗങ്ങളും സംയുക്തമായി ചേര്‍ന്ന് ഓണാഘോഷം സംഘടിപ്പിച്ചു. പടമുഖം സ്‌നേഹ മന്ദിരത്തില്‍ വച്ച് നടത്തിയ പരിപാടികള്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ആഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, സ്‌നേഹമന്ദിരം ഡയറക്ടര്‍ വി സി രാജു, സുനിത സജീവ്, ഡിക്ലര്‍ക്ക് സെബാസ്റ്റ്യന്‍, നോബിള്‍ ജോസഫ്, സ്‌നേഹമന്ദിരം പിആര്‍ഓ ജോര്‍ജ് അമ്പഴം, ബ്ലോക്ക് പഞ്ചായത്തംഗം ഡോളി സുനില്‍, കെഎം ജലാലുദ്ദീന്‍, കട്ടപ്പന റോട്ടറി ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






