കേരള വ്യാപാരി വ്യവസായി സമിതി മുരിക്കാശ്ശേരി യൂണിറ്റ് വാര്‍ഷികവും കുടുംബസംഗമവും
കേരള വ്യാപാരി വ്യവസായി സമിതി മുരിക്കാശ്ശേരി യൂണിറ്റ് വാര്‍ഷികവും കുടുംബസംഗമവും

ഇടുക്കി : കേരള വ്യാപാരി വ്യവസായി സമിതി മുരിക്കാശ്ശേരി യൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും മാത ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. യൂണിറ്റ് സെക്രട്ടറി ജോസ് പുലിക്കോടന്‍ അദ്ധ്യക്ഷത വഹിച്ച യോഗം കെ.വി.വി.എസ്. സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മുരിക്കാശ്ശേരി യൂണിറ്റിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കുകയും വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി സാജന്‍ കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ കെ അലിയാര്‍ , സുനിത സജീവ്, സംഘടന ഭാരവാഹികളായ റോജി പോള്‍, ബിനു നെല്ലിക്കുന്നേല്‍ , ഷിബു, മുരിക്കാശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് ഇ എന്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും സഘടിപ്പിച്ചു.
What's Your Reaction?






