കെ.കെ. മനോജിന് മര്‍ദനമേറ്റ സംഭവം: തോപ്രാംകുടിയില്‍ കോണ്‍ഗ്രസ് പ്രതിഷേധയോഗം 

കെ.കെ. മനോജിന് മര്‍ദനമേറ്റ സംഭവം: തോപ്രാംകുടിയില്‍ കോണ്‍ഗ്രസ് പ്രതിഷേധയോഗം 

Sep 3, 2024 - 21:01
 0
കെ.കെ. മനോജിന് മര്‍ദനമേറ്റ സംഭവം: തോപ്രാംകുടിയില്‍ കോണ്‍ഗ്രസ് പ്രതിഷേധയോഗം 
This is the title of the web page

ഇടുക്കി: ആദിവാസി കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ്  അഡ്വ. കെ കെ മനോജിനെ വാത്തിക്കുടി  പഞ്ചായത്ത്  സെക്രട്ടറിയും  ജീവനക്കാരും ചേര്‍ന്ന് മര്‍ദിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചു.തോപ്രാംകുടി ടൗണില്‍ നടന്ന യോഗം എ.ഐ.സി.സി അഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. മനോജിന്റെ മാതാവിന്റെ പേരില്‍ അനുവദിച്ച വീടിന്റെ രേഖകളുമായി സെക്രട്ടറിയെ കാണാനെത്തിയപ്പോഴായിരുന്നു സംഭവം. മര്‍ദനമേറ്റ മനോജ് ആദ്യം ഇടുക്കി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.  

Slide 1
Slide 2

കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍ അധ്യക്ഷനായി.  മുന്‍ ഡിസിസി പ്രസിഡന്റ്  ഇബ്രാഹിംകുട്ടി കല്ലാര്‍  മുഖ്യപ്രഭാഷണം നടത്തി. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം എ പി ഉസ്മാന്‍, ജയ്‌സണ്‍ കെ ആന്റണി, അഡ്വ. കെ ബി സെല്‍വം, വിജയകുമാര്‍ മറ്റക്കര, മിനി സാബു, തോമസ് മൈക്കിള്‍, വിനോദ് ജോസഫ്, ജോസ്മി ജോര്‍ജ്, ഐപ്പ് അറുകാക്കല്‍ , ടോമി തെങ്ങുംപള്ളില്‍, ആലീസ് ഗോപുരത്തിങ്കല്‍, തങ്കച്ചന്‍ കാരയ്ക്കവയലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow