മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷ പരിശോധന ഒരു വര്‍ഷത്തിനുള്ളില്‍: നടപടി സ്വാഗതാര്‍ഹമെന്ന് ഡീന്‍ കുര്യാക്കോസ്
മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷ പരിശോധന ഒരു വര്‍ഷത്തിനുള്ളില്‍: നടപടി സ്വാഗതാര്‍ഹമെന്ന് ഡീന്‍ കുര്യാക്കോസ്

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന കേന്ദ്ര ജല കമ്മീഷന്റെ നിര്‍ദേശത്തെ സ്വാഗതം ചെയ്ത് ഇടുക്കി ജനത. 2026 ല്‍ പരിശോധന മതിയെന്ന തമിഴ്‌നാടിന്റെ വാദത്തെ തള്ളിയാണ് 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തികരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദേശിച്ചത്. 2013 ലാണ് ഇതിന് മുമ്പ് സുരക്ഷാ പരിശോധന നടത്തിയത്. പരിശോധന നടത്തണമെന്ന് 2022 ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചെങ്കിലും നടപടി രണ്ട് വര്‍ഷം താമസിച്ചു. എങ്കിലും വയനാട് ദുരന്തം അടക്കമുള്ള സാഹചര്യത്തില്‍ പരിശോധന നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി പ്രതികരിച്ചു. അന്തര്‍ദേശീയ ഏജന്‍സിയെ കൊണ്ട് പരിശോധന നടത്തണമെന്നും അവര്‍ സുരക്ഷിതമെന്ന് അഭിപ്രായപ്പെട്ടാല്‍ ആശങ്കകള്‍ ഒഴിയുമെന്നും അല്ലാത്ത പക്ഷം ഡി കമ്മീഷന്‍ ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും മുല്ലപ്പെരിയാര്‍ സമര സമിതി ആവശ്യപ്പെട്ടു. സുരക്ഷാ പരിശോധനയിലൂടെ കേരളത്തിന് അനുകൂലമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ
What's Your Reaction?






