എന്‍ജിഒ അസോസിയേഷന്‍ ജില്ലാ സമ്മേളനം 4, 5 തീയതികളില്‍ അടിമാലിയില്‍
എന്‍ജിഒ അസോസിയേഷന്‍ ജില്ലാ സമ്മേളനം 4, 5 തീയതികളില്‍ അടിമാലിയില്‍

ഇടുക്കി: എന്‍ജിഒ അസോസിയേഷന്‍ ജില്ലാ സമ്മേളനം 4നും 5നും അടിമാലി ക്ലബ് ഹാളില്‍ നടക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഡ്വ. മാത്യു കുഴല്‍നാടന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 4ന് ഉച്ചകഴിഞ്ഞ് ജില്ലാ കമ്മിറ്റി യോഗം നടക്കും. 5ന് രാവിലെ 9ന് പതാക ഉയര്‍ത്തലും രജിസ്ട്രേഷനും പ്രകടനവും ഉദ്ഘാടന സമ്മേളനവും നടക്കും. പ്രതിനിധി സമ്മേളനവും സംഘടനാ ചര്‍ച്ചയും സുഹൃദ് സമ്മേളനവും യാത്രയയപ്പ് സമ്മേളനവും നടക്കും. പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ബാബു പി കുര്യാക്കോസ്, ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത്, ജില്ലാ സെക്രട്ടറി സി.എസ് ഷെമീര്‍, സംസ്ഥാന സെക്രട്ടറി കെ.പി വിനോദ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സഞ്ജയ് കബീര്‍ എന്നിവര്‍ അറിയിച്ചു.
What's Your Reaction?






