കഞ്ഞിക്കുഴിയില്‍ വീട്ടില്‍ നിന്ന് കുരുമുളക് മോഷ്ടിച്ച 3 യുവാക്കള്‍ അറസ്റ്റില്‍
കഞ്ഞിക്കുഴിയില്‍ വീട്ടില്‍ നിന്ന് കുരുമുളക് മോഷ്ടിച്ച 3 യുവാക്കള്‍ അറസ്റ്റില്‍

ഇടുക്കി: കഞ്ഞിക്കുഴിയില്‍ വീട്ടില്‍ നിന്ന് കുരുമുളക് മോഷ്ടിച്ച കേസില്‍ 3പേരെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. വെണ്‍മണി വരിക്കമുത്തന്‍ വടശേരി ഡോണ്‍ സണ്ണി, (26) പാലപ്ലാവ് നടുവത്ത് അരുണ്‍ മാത്യു,(26) വരിക്കമുത്തന്‍ പുറക്കാട്ട് അഖില്‍ (20) എന്നിവരാണ് അറസ്റ്റിലായത്. മോഷണ മുതല്‍ കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. കഞ്ഞിക്കുഴി അടയ്ക്കാപ്പാറ മാത്യുവിന്റെ വീട്ടില്‍ നിന്നാണ് പ്രതികള്‍ കുരുമുളക് മോഷ്ടിച്ചത്. പ്രതികളെ കുരുമുളക് വിറ്റ കടകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കഞ്ഞിക്കുഴി എസ്എച്ച്ഒ അനുപ് ജി, എസ്‌ഐമാരായ സുനില്‍ ജോര്‍ജ്, താജുദീന്‍, എസ്‌സിപിഒമാരായ ജീബി പികെ, ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






