വെള്ളത്തൂവല്‍- ആനച്ചാല്‍ റോഡിലെ അപകടാവസ്ഥ ഒഴിവാക്കണം
വെള്ളത്തൂവല്‍- ആനച്ചാല്‍ റോഡിലെ അപകടാവസ്ഥ ഒഴിവാക്കണം

ഇടുക്കി: വെള്ളത്തൂവല്‍- ആനച്ചാല്‍ റോഡിലെ അപകടാവസ്ഥ ഒഴിവാക്കണമെന്നാവശ്യം. നാഥന്‍ ചെട്ടിയാര്‍ റോഡ് സംഗമിക്കുന്നതിന് സമീപം റോഡിന്റെ അരികിടിഞ്ഞ് അപകടാവസ്ഥയിലായിട്ട് നാളുകളായി. കൊടും വളവിലെ സുരക്ഷാവേലിയുടെ അഭാവവും അപകടാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. സ്വകാര്യ ബസുകളടക്കം ദിവസേന നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ നിയന്ത്രണം നഷ്ടമായാല്‍ വാഹനം താഴേക്ക് പതിക്കും. വഴി പരിചയമില്ലാതെ എത്തുന്ന വിനോദ സഞ്ചാര വാഹനങ്ങളും ഇവിടെ അപകടത്തില്‍പ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. പ്രദേശത്തെ അപകട സാധ്യത കണക്കിലെടുത്ത് സുരക്ഷാവേലി സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






