വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് പച്ചക്കറി കൃഷി ആരംഭിച്ച് പഞ്ചായത്ത്
വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് പച്ചക്കറി കൃഷി ആരംഭിച്ച് പഞ്ചായത്ത്

ഇടുക്കി: വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് പച്ചക്കറി കൃഷി ആരംഭിച്ചു. വെള്ളത്തൂവല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തിയാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് ഷിബി എല്‍ദോസ് നിര്‍വഹിച്ചു. തരിശായി കിടക്കുന്ന ഭൂമി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ജൈവ രീതിയില്‍ വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യം. 12-ാം വാര്‍ഡ് മെമ്പര്‍ കെ ബി ജോണ്‍സന്‍ അധ്യക്ഷനായി. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






