മൂന്നാര്‍ പള്ളിവാസല്‍ ടോള്‍ പ്ലാസ അനുവദിക്കാന്‍ പാടില്ല: ഡീന്‍ കുര്യാക്കോസ് എം പി
മൂന്നാര്‍ പള്ളിവാസല്‍ ടോള്‍ പ്ലാസ അനുവദിക്കാന്‍ പാടില്ല: ഡീന്‍ കുര്യാക്കോസ് എം പി

ഇടുക്കി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ നവീകരണത്തിനുശേഷം പള്ളിവാസലില്‍ ശുപാര്‍ശ ചെയ്ത ടോള്‍ പ്ലാസ അനുവദിക്കാന്‍ പാടില്ലെന്ന നിലപാടാണ് തനിക്കുള്ളതെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി. ആ ശുപാര്‍ശക്ക് കാരണം ഉദ്യോഗസ്ഥ തലത്തില്‍ സംഭവിച്ചിട്ടുള്ള വീഴ്ചയാണ്. നിലവില്‍ ദേവികുളത്ത് ഒരുടോള്‍ പ്ലാസ പ്രവര്‍ത്തിക്കുന്നുണ്ട്. പള്ളിവാസലില്‍ കൂടി ഒരുടോള്‍ പ്ലാസ വന്നാല്‍ ദേശിയപാതയില്‍ പത്ത് കിലോമീറ്ററിനുള്ളില്‍ രണ്ട് ടോള്‍ പ്ലാസ എന്ന സാഹചര്യമുണ്ടാകും. അത് ദേശിയപാത നിയമത്തിന് എതിരാണ്. ഇക്കാര്യം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും എം പി മൂന്നാറില്‍ വ്യക്തമാക്കി.
What's Your Reaction?






