ദേവികുളം ഡിഎഫ്ഒ ഓഫീസ് പടിക്കല്‍ പ്രതിഷേധവുമായി ദേവികുളം ബാര്‍ അസോസിയേഷന്‍

ദേവികുളം ഡിഎഫ്ഒ ഓഫീസ് പടിക്കല്‍ പ്രതിഷേധവുമായി ദേവികുളം ബാര്‍ അസോസിയേഷന്‍

Jan 24, 2025 - 19:50
 0
ദേവികുളം ഡിഎഫ്ഒ ഓഫീസ് പടിക്കല്‍ പ്രതിഷേധവുമായി ദേവികുളം ബാര്‍ അസോസിയേഷന്‍
This is the title of the web page

ഇടുക്കി: ദേവികുളം ഡിഎഫ്ഒ ഓഫീസ് പടിക്കല്‍ ദേവികുളം ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഭിഭാഷകര്‍ക്കെതിരെ പൊതുജനമധ്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം. ദേവികുളം ആര്‍ഡിഒ ഓഫീസിന് മുമ്പില്‍ നിന്നാരംഭിച്ച പ്രകടനം ഡിഎഫ്ഒ ഓഫീസ് പടിക്കല്‍ പൊലീസ് തടഞ്ഞു. കഴിഞ്ഞ മാസം വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി ഭാഗത്തിനുവേണ്ടി ഹാജരായ അഭിഭാഷകനെതിരെ കള്ള ആരോപണങ്ങള്‍ ഉയര്‍ത്തുകയും മാധ്യമങ്ങളിലൂടെ അത് പ്രചരിപ്പിക്കാന്‍ ശ്രമങ്ങള്‍  നടത്തുകയും ചെയ്യുകയാണെന്നും അഭിഭാഷകര്‍ ആരോപിച്ചു. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തുടര്‍ന്നാല്‍ പ്രതിഷേധം തുടരുമെന്ന് ഇവര്‍ മുന്നറിയിപ്പു നല്‍കി. 2024 ഡിസംബറില്‍ മറയൂരില്‍ ചന്ദന കടത്തുമായി ബന്ധപ്പെട്ട്  രജിസ്റ്റര്‍ ചെയ്ത കേസിന് ശേഷമാണ് വനപാലകരും അഭിഭാഷകരും തമ്മിലുള്ള പോര് രൂപം കൊണ്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow