വണ്ടിപ്പെരിയാറില്‍ കൃഷിവകുപ്പ് കര്‍ഷക ചന്ത പ്രവര്‍ത്തനമാരംഭിച്ചു
വണ്ടിപ്പെരിയാറില്‍ കൃഷിവകുപ്പ് കര്‍ഷക ചന്ത പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ കൃഷിഭവനും കൃഷിവകുപ്പും ചേര്‍ന്ന് കര്‍ഷക ചന്ത പ്രവര്‍ത്തനമാരംഭിച്ചു. 62ആം മൈല്‍ കൃഷിഭവന്‍ കെട്ടിടത്തില്‍ ആരംഭിച്ച ചന്ത പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ ഉദ്ഘാടനം ചെയ്തു. ഓണക്കാലം ആയതോടെ സാധനങ്ങള്‍ക്ക് വിലക്കയറ്റം അധികമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് 40% വരെ വിലക്കുറവില്‍ പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ പഞ്ചായത്തുകളിലും ഓണസമൃദ്ധി കര്‍ഷകചന്ത പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത.് കൃഷി ഓഫീസര്‍ ടിന്റുമോള്‍ ജോസഫ് അധ്യക്ഷയായി. ആദ്യവില്‍പന പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീലാ കുളത്തിങ്കല്‍ നിര്‍വഹിച്ചു. പഞ്ചായത്തംഗങ്ങള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






