അവശ്യ സാധനങ്ങളുടെ നിരോധനം: കേറ്ററിംഗ് മേഖല പ്രതിസന്ധിയിലെന്ന് കേറ്റേഴ്സ് അസോസിയേഷൻ
അവശ്യ സാധനങ്ങളുടെ നിരോധനം: കേറ്ററിംഗ് മേഖല പ്രതിസന്ധിയിലെന്ന് കേറ്റേഴ്സ് അസോസിയേഷൻ

ഇടുക്കി: സർക്കാർ നിയമങ്ങളിലെ കുരുക്ക് കേറ്ററിങ് മേഖലയെ പ്രതിസന്ധിയിലാക്കുകയാണെന്ന് ഓൾ കേരള കേറ്റേഴ്സ് അസോസിയേഷൻ ആരോപിച്ചു. പ്രതിസന്ധി കണക്കിലെടുത്ത് ഡിസംബർ 26 ആം തീയതി മുതൽ ബുഫേ സംവിധാനത്തിലേക്ക് മാറുമെന്നും ഭാരവാഹികൾ അറിയിച്ചു. പേപ്പർ ഗ്ലാസ്സ്, പേപ്പർ റോൾ, ഡിസ്പോസിബിൾ പ്ലേറ്റ്, പ്ലാസ്റ്റിക് വാഴയില, ക്ലീൻ ഫിലിം, ഐസ്ക്രീം കപ്പുകൾ തുടങ്ങിയവ നിരോധിച്ചിരിക്കുകയാണ്. കേറ്ററിംഗ് മേഖലയിൽ ഒരു ബദൽ സംവിധാനവും ഇതുവരെ നിർദ്ദേശിച്ചിട്ടില്ല. വലിയ ഇവന്റുകൾ നടത്തുവർക്ക് ബുദ്ധിമുട്ടാണ്. ഡൈനിംഗ് ടേബിളുകളിൽ ഭക്ഷണം വിളമ്പുമ്പോൾ ക്ലീൻ ഫിലിം ഉപയോഗിച്ച് കവർ ചെയ്യാൻ പറ്റാത്തതുമൂലം പൊടിപടലങ്ങൾ വീഴാനും തണുത്തുപോകാനും സാധ്യത ഏറെയാണ്.
എല്ലാ ഹാളുകളിലും ലൈസൻസും നിലവിൽ വെള്ളം ടെസ്റ്റ് ചെയ്‌ത സർട്ടിഫിക്കറ്റും മാലിന്യം നിർമാർജ്ജനം ചെയ്യാനുള്ള സംവിധാനങ്ങളും ഉറപ്പാക്കിത്തരേണ്ടതാണ്. അനധികൃതമായി പ്രവർത്തിക്കുന്ന കേറ്ററിംഗ് സ്ഥാപനങ്ങളെ പൂർണമായി ഒഴിവാക്കണം. ഈവന്റുകൾ വിജയിപ്പിക്കാൻ ഓഡിറ്റോറിയം നടത്തിപ്പുകാരും ജനങ്ങളും കേറ്ററിംഗ് സ്ഥാപനങ്ങളും ഒരുമിച്ച് നിൽക്കണമെന്നും ഇവർ പറയുന്നു.
വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ രക്ഷാധികാരി തോമസ് മാത്യു, ജോർജ്കുട്ടി ഫിലിപ്പ്, ചാർളി മാത്യു, ബിജു ജോസഫ്, ബിജു സുകുമാരൻ, റോബിൻ വർഗീസ്, ജയ്സൺ ജോസഫ്, ജോസി ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?






