തമിഴ്നാട് മധുരയിൽ നിന്നും വഴിതെറ്റി വന്ന അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ് അപകടം
തമിഴ്നാട് മധുരയിൽ നിന്നും വഴിതെറ്റി വന്ന അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ് അപകടം

തമിഴ്നാട് മധുരയിൽ നിന്നും വഴിതെറ്റി വന്ന അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ് അപകടം ചെങ്കര പുല്ലുമേട് റോഡിലാണ് അപകടം സംഭവിച്ചത്..
ചെങ്കര പുല്ലുമേട് റോഡിൽ ശങ്കരഗിരി വലിയ വളവിൽ ഇന്ന് പുലർച്ചെ മധുരയിൽ നിന്നും ശബരിമലയിലേക്ക് പോയ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടം.
ബസ്സിൽ ഡ്രൈവർ ഉൾപ്പെടെ ഇരുപത്തിയാറ് സ്വാമിമാർ ഉണ്ടായിരുന്നു.
അപകടത്തിൽ സാരമായി പരുക്കേറ്റ രണ്ട് പേരെ കട്ടപ്പന ആശുപത്രിയിലേക്ക് അപ്പോൾതന്നെ എത്തിച്ചു.
മറ്റുള്ളവരെ ചെങ്കരയിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുമളി ആശുപത്രിലേക്ക് മാറ്റി. ഇതേസമയം ട്രാഫിക് നിയന്ത്രിക്കുന്നതിന് തമിഴ്നാട് കമ്പത്തു നിന്നും വഴിതിരിച്ച് വിടുന്നതിന്റെ രാത്രികാലങ്ങളിൽ മിക്ക വാഹനങ്ങളും ചെങ്കര പുല്ലുമേട് വഴി വഴിതെറ്റി വരുന്നതായും അങ്ങനെയാണ് ഈ വാഹനം വഴി തെറ്റി വന്ന അപകടത്തിൽപ്പെട്ട എന്നും നാട്ടുകാർ പറയുന്നു... അപകടത്തെ തുടർന്ന്
പരിസരവാസികളും ജീപ്പ് ഓട്ടോ ഡ്രൈവർമാരുടേയും സമയോചിതമായ രക്ഷാപ്രവർത്തനം അപകടത്തിൽ പെട്ടവർക്ക് ആശ്വാസമായി....
What's Your Reaction?






