അഞ്ചുരുളിയിൽ കൈയേറ്റം ഒഴിപ്പിച്ചു
അഞ്ചുരുളിയിൽ കൈയേറ്റം ഒഴിപ്പിച്ചു

കട്ടപ്പന : ഇടുക്കി പദ്ധതിയുടെ ഭാഗമായ അഞ്ചുരുളിയിലെ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു. നരിയമ്പാറ ഇട്ടിയില്‍ എ എം ചാക്കോ കൈയേറി കെട്ടിടം നിർമിച്ച സ്ഥലമാണ് റവന്യൂ അധികൃതർ ഒഴിപ്പിച്ചത്. തിരിച്ചുപിടിച്ച ഭൂമിയിൽ സർക്കാരിൻറെ ബോർഡിന്റെ ബോർഡും സ്ഥാപിച്ചു.
ജല്‍ജീവന്‍ മിഷന് ബൃഹത് കുടിവെള്ള പദ്ധതിയുടെ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാന്‍ ഇടുക്കി ജലാശയത്തോടുചേര്‍ന്ന് കെഎസ്ഇബി അനുവദിച്ച ഒരേക്കര്‍ സ്ഥലമാണ് കൈയേറി കെട്ടിടം നിര്‍മിച്ചത്. കെട്ടിട നിര്‍മാണച്ചട്ടം പാലിക്കാതെയും പഞ്ചായത്തിന്റെ അനുമതി പത്രം വാങ്ങാതെയുമാണ് നിര്‍മാണം. കെട്ടിടത്തിന്റെ ഭിത്തികളുടെയും ഇരുമ്പ് കേഡറില്‍ മേല്‍ക്കൂരയുടെയും നിര്‍മാണം പൂര്‍ത്തിയായിരുന്നു.
What's Your Reaction?






