ഗാന്ധിജയന്തി: മെഗാ ശുചീകരണവുമായി കെഎസ്ഇബി കട്ടപ്പന സെക്ഷന്‍ ഓഫീസ്
ഗാന്ധിജയന്തി: മെഗാ ശുചീകരണവുമായി കെഎസ്ഇബി കട്ടപ്പന സെക്ഷന്‍ ഓഫീസ്

ഇടുക്കി: കെഎസ്ഇബി കട്ടപ്പന സെക്ഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരും ജീവനക്കാരും മെഗാ ശുചീകരണം നടത്തി. സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ലൈജു ജോസഫ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ അനു തോമസ്, സൂപ്രണ്ടുമാരായ ശ്രീലത കെ എല്‍, കെ ജി ബിജുമോന്‍, വി ആര്‍ ബിജുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉപയോക്താക്കളുടെ സംശയ നിവാരണത്തിനും കെഎസ്ഇബിയുടെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമായി 4ന് ഉച്ചകഴിഞ്ഞ് 2ന് എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ ഓഡിറ്റോറിയത്തില്‍ ഉപഭോകൃത സംഗമം നടത്തുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയ സജിമോന്‍ കെ ജെ അറിയിച്ചു.
What's Your Reaction?






