കട്ടപ്പനയില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം
കട്ടപ്പനയില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം

ഇടുക്കി: തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച മാര്‍ച്ചിനെതിരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കട്ടപ്പനയില്‍ പ്രകടനം നടത്തി. എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു.
കെ. സുധാകരനെയും വി.ഡി. സതീശനെയും കൈകാര്യം ചെയ്ത പൊലീസ് അവരെ സല്യൂട്ട് ചെയ്യുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. നേതാക്കളായ ജോയി പോരുന്നോലി, സിബി പാറപ്പായി, ഷാജി വെള്ളംമാക്കല്‍, കെ. എ. മാത്യു, എ. എം. സന്തോഷ്, കെ.എസ്. സജീവ്, പ്രശാന്ത് രാജു, ജോസ് ആനക്കല്ലില്‍, പി. ജെ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






