എം ബാലു ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം വണ്ടിപ്പെരിയാറില്‍
എം ബാലു ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം വണ്ടിപ്പെരിയാറില്‍

ഇടുക്കി: കോണ്‍ഗ്രസ് ഐഎന്‍ടിയുസി നേതാവും എച്ച്ആര്‍പിഇ യൂണിയന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്ന എം ബാലുവിന്റെ 20-ാമത് ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഞായറാഴ്ച വണ്ടിപ്പെരിയാറില്‍ നടന്നു. കെപിസിസി സെക്രട്ടറി ബി ആര്‍ എം ഷെഫീര്‍ ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ എച്ച്ആര്‍പിഇ യുണിയന്‍ പ്രസിഡന്റ് അഡ്വ. സിറിയക് തോമസ് അധ്യക്ഷനായി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി മുഖ്യപ്രഭാണം നടത്തി. ചുരക്കുളം ആശുപത്രിക്ക് സമീപത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരയ്ക്കാട്ട്, ഡിസിസി ജനറല്‍ സെക്രട്ടറി ഷാജിപൈനാടത്ത്, യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് പി കെ രാജന്‍, ഐഎന്‍ടിയുസി പീരുമേട് റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ എ സിദിഖ്, എസ് ഗണേശന്‍, വിജി ദിലീപ്, പി എ ബാബു, പാപ്പച്ചന്‍ വര്‍ക്കി, പി ടി വര്‍ഗീസ്, രാജു ചെറിയാന്‍, പി എം ജോയ്, കെ വെള്ളദുരൈ, തോമസ്‌കുട്ടി പുള്ളോലിക്കല്‍, നജീബ് തേക്കിന്‍കാട്ടില്‍, പി രാജന്‍, കെ സി സുകുമാരന്‍, ജോണ്‍ വരയന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






