ഹൈറേഞ്ച് മേഖല മഞ്ഞിനിക്കര കാല്‍നട തീര്‍ഥയാത്രയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി

ഹൈറേഞ്ച് മേഖല മഞ്ഞിനിക്കര കാല്‍നട തീര്‍ഥയാത്രയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി

Feb 10, 2026 - 18:00
 0
ഹൈറേഞ്ച് മേഖല മഞ്ഞിനിക്കര കാല്‍നട തീര്‍ഥയാത്രയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
This is the title of the web page

ഇടുക്കി: ഹൈറേഞ്ച് മേഖല മഞ്ഞിനിക്കര കാല്‍നട തീര്‍ഥയാത്രയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി, കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, നഗരസഭ കൗണ്‍സിലര്‍മാര്‍, വ്യാപാരി വ്യവസായികള്‍, വിവിധ കക്ഷി രാഷ്ട്രീയ മത സാമൂഹ്യ സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ തീര്‍ഥയാത്രയെ സ്വീകരിച്ചു. തുടര്‍ന്ന് ഇടുക്കിക്കവല സെന്റ്്. മേരീസ് ക്നാനായ പള്ളിയിലെ തീര്‍ഥാടകരുമായി ചേര്‍ന്ന് കാഞ്ചിയാര്‍, സ്വരാജ്, പരപ്പുവഴി 8.30ന് ചപ്പാത്ത് സെന്റ്. ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ എത്തിച്ചേര്‍ന്ന് വിശ്രമിക്കും. 10ന് രാവിലെ 6ന് ചപ്പാത്തില്‍ നിന്നാരംഭിക്കുന്ന തീര്‍ത്ഥയാത്ര ഏലപ്പാറയിലെത്തുമ്പോള്‍ ചീന്തലാര്‍ സെന്റ് മേരീസ്, ചെമ്മണ്ണ് സെന്റ് മേരീസ് എന്നിവിടങ്ങളിലെ തീര്‍ത്ഥാടകരുമായി ചേര്‍ന്ന്, പള്ളിക്കുന്ന് വഴി കുട്ടിക്കാനത്തെത്തും. കല്ലുമേട് സെന്റ്. മേരീസ് യാക്കോബായ പള്ളിയില്‍ നിന്നും ആരംഭിക്കുന്ന വാഹന തീര്‍ത്ഥയാത്ര കുമളി, ചോറ്റുപാറ, വാളാര്‍ഡി വഴി കുട്ടിക്കാനത്തെത്തി പ്രധാന യാത്രയോടുചേര്‍ന്ന് കാല്‍നടയായി യാത്ര തുടര്‍ന്ന് മുറിഞ്ഞപുഴ. ചുഴുപ്പ്, 35-ാം മൈല്‍ വഴി മുണ്ടക്കയം മോര്‍ ഏലിയാസ് തൃതീയന്‍ യാക്കോബായ സുറിയാനിപള്ളിയില്‍ എത്തി വിശ്രമിക്കും. 12ന് രാവിലെ 6.15ന് മുണ്ടക്കയത്തുനിന്നാരംഭിക്കുന്ന തീര്‍ഥയാത്ര കണ്ണിമല, പ്രൊപ്പോസ്. എരുമേലി, കനകപ്പലം, പ്ലാച്ചേരി, മന്ദമരുതി. ഇട്ടിയപ്പാറ വഴി ഐത്തല സെന്റ്. കുര്യാക്കോസ് ക്നാനായ പള്ളിയിലെത്തി വിശ്രമിക്കും. 13ന് രാവിലെ 6ന് റാന്നിയില്‍ നിന്നാരംഭിക്കുന്ന തീര്‍ഥയാത്ര സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 3ന് മഞ്ഞനിക്കരയില്‍ പരിശുദ്ധ പിതാവിന്റെ കബറിടത്തിങ്കല്‍ എത്തിച്ചേരും. തീര്‍ഥയാത്രയ്ക്ക് രക്ഷാധികാരി അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്സീനോസ് മെത്രാപ്പോലീത്താ,  പ്രസിഡന്റുമാരായ ഫാ. ജയിംസ് കുര്യന്‍ പുതിയപുരയിടത്തില്‍, ഫാ മാത്യു മഠത്തിപ്പറമ്പില്‍, സെക്രട്ടറി സജി കെ ജോര്‍ജ് കോതപ്പള്ളില്‍, ട്രഷറര്‍  അജി സ്‌കറിയ കൊച്ചുകുടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow