തൂക്കുപാലം ചോറ്റുപാറയില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു
തൂക്കുപാലം ചോറ്റുപാറയില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു

ഇടുക്കി: തൂക്കുപാലം ചോറ്റുപാറയില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ചോറ്റുപാറ ചക്കകുഴിയില്‍ കെ എം രവീന്ദ്രന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ചൊവ്വാഴ്ച രാത്രി 10ഓടെയാണ് വീടിന് സമീപം നിന്നിരുന്ന ഈട്ടിമരം കടപുഴകി വീണത്. ഉണങ്ങി നിന്നിരുന്ന ഈട്ടി വെട്ടിമാറ്റാന്‍ വനം വകുപ്പ് അനുമതി നല്‍കിയിരുന്നെങ്കിലും കനത്ത മഴയായതിനാല്‍ ജോലിക്കാരെത്തിയിരുന്നില്ല.
What's Your Reaction?






