ഈസ്റ്റര്‍ കീഴടക്കി മത്സ്യ വിപണി
ഈസ്റ്റര്‍ കീഴടക്കി മത്സ്യ വിപണി

ഇടുക്കി: ഈസ്റ്റര്‍ ഇറച്ചിയും മീനും ഇല്ലാതെ എന്ത് ആഘോഷം എന്ന് ചിന്തിക്കുന്ന മലയാളികള്‍ക്ക് വിപണിയില്‍ ഉയരുന്ന വിലക്കയറ്റം വലിയ ആഘാതം തന്നെയാണ് സൃഷ്ടിക്കുന്നത്. കോഴിയിറച്ചിക്ക് 150 മുതല്‍ 153 രൂപ വരെയാണ് ടൗണുകളില്‍ വില ഈടാക്കുന്നത്. ഈസ്റ്റര്‍ വിപണിയില്‍ ആവശ്യക്കാര്‍ കൂടിയതോടെ മീന്‍ വിലയും ഉയരുകയാണ്. എങ്കിലും വിപണി സജീവമായി തുടരുകയാണ്. ഈസ്റ്റര്‍ ആഘോഷത്തിനായി കോഴിയും താറാവും പന്നിയും ബീഫും മീനും എല്ലാം വാങ്ങുവാനായി രാവിലെ മുതല്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
ഈസ്റ്റര്‍ വിപണിയില്‍ മീന്‍ വിഭവങ്ങള്‍ക്കാണ് ഏറെ ഡിമാന്‍ഡ്. വിപണിയില്‍ ഒരു കിലോ ആവോലി 700, നെയ്മീന് കിലോ 600, ചെമ്മീന്‍ 400, കേര 380 എന്നിങ്ങനെയാണ് വില. ചൂരയ്ക്കാണ് അല്‍പ്പം വിലക്കുറവ് ഉള്ളത്. ഒരു കിലോ ചൂരയ്ക്ക് 200 രൂപയാണ് വില. ബീഫിന് ഇത്തവണ 360 രൂപയാണ് വില. പോര്‍ക്കിന് ഈസ്റ്റര്‍ വിപണി സജീവമാകുമ്പോള്‍ കച്ചവടക്കാരുംപ്രതീക്ഷയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വിപണിയില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും വ്യാപാരികള്‍ അഭിപ്രായപ്പെടുന്നു. ഈസ്റ്റര്‍ എത്തിയത് കൊണ്ടാകാം പച്ചക്കറി വിപണിയില്‍ വലിയ ചലനമില്ല. ഈസ്റ്ററിന്റെ പ്രത്യേക ആചാരമായി ഒരു വിഭാഗം ആളുകള്‍ കരുതുന്ന മദ്യത്തിന്റെ കാര്യത്തിലും രാവിലെ മുതല്‍ വലിയ തിരക്കാണ് കാണാന്‍ സാധിച്ചത്.
What's Your Reaction?






