കട്ടപ്പന ഫെസ്റ്റ്: സ്വാഗതസംഘം ഓഫീസ് തുറന്നു
കട്ടപ്പന ഫെസ്റ്റ്: സ്വാഗതസംഘം ഓഫീസ് തുറന്നു

ഇടുക്കി: കട്ടപ്പന ഫെസ്റ്റ് ഏപ്രില്‍ 10 മുതല്‍ 22 വരെ നഗരസഭ സ്റ്റേഡിയത്തില്‍ നടക്കും. പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് തുറന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും മര്‍ച്ചന്റ്‌സ് യൂത്ത് വിംഗിന്റെയും ടി നസറുദ്ദീന്‍ ആന്‍ഡ് മാരിയില്‍ കൃഷ്ണന്‍ നായര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് പരിപാടി. കാര്‍ഷിക, വിദ്യാഭ്യാസ, വ്യവസായിക പ്രദര്‍ശനങ്ങള്‍ക്കൊപ്പം എംജി ശ്രീകുമാര്‍, സ്റ്റീഫന്‍ ദേവസി, വിനീത് ശ്രീനിവാസന്‍, ഹരിശ്രീ അശോകന്‍, ആശാ ശരത്, വൈക്കം വിജയലക്ഷ്മി തുടങ്ങിയവര്‍ അണിനിരക്കുന്ന കലാപരിപാടികളും ബെല്ലി ഡാന്‍സും അരങ്ങേറും.
ഫെസ്റ്റ് ഗ്രൗണ്ടില്‍ ഫ്‌ളവര്‍ ഷോ, സ്നോ പാര്‍ക്ക്, ഫാഷന്‍ ഷോ, അക്വാപെറ്റ് ഷോ, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫുഡ് ഫെസ്റ്റ് തുടങ്ങിയവ സജ്ജമാക്കും. യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ സിജോമോന്‍ ജോസ്, ഫെസ്റ്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ഹസന്‍, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കളായ വി.ആര്‍ സജി, വി ആര്‍ ശശി, സിജു ചക്കുംമൂട്ടില്‍, അഡ്വ. മനോജ് എം തോമസ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.കെ തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് സിബി കൊല്ലംകുടിയില്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, വിവിധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






