ഇരട്ടയാര്‍ പള്ളത്തുപാറ കുടിവെള്ള പദ്ധതി ഉദ്ഘാടനം 20ന്
ഇരട്ടയാര്‍ പള്ളത്തുപാറ കുടിവെള്ള പദ്ധതി ഉദ്ഘാടനം 20ന്

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തിലെ എഴുകുംവയല്‍ പള്ളത്തുപാറ കുടിവെള്ള പദ്ധതി 20ന് വൈകിട്ട് 4.30ന് ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍ ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് അനുവദിച്ച 5 ലക്ഷവും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ 7 ലക്ഷവും ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. പള്ളത്തുപാറ സ്വദേശി അനിയാണ് കുഴല്‍ക്കിണറും പമ്പ്ഹൗസും നിര്‍മിക്കാന്‍ സ്ഥലം സൗജന്യമായി നല്‍കിയത്. കുറുമുള്ളംതടത്തില്‍ റാണി സൗജന്യമായി വിട്ടുനല്‍കിയ 10,000 ലിറ്റര്‍ സംഭരണശേഷിയുള്ള സംഭരണ ടാങ്കും നിര്‍മിച്ചു. 21 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
പഞ്ചായത്തംഗം ജയ്‌നമ്മ ബേബി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ലാലച്ചന്‍ വെള്ളക്കട, പഞ്ചായത്തംഗം ജിന്‍സണ്‍ വര്‍ക്കി, എഴുകുംവയല്‍ നിത്യസഹായമാതാ പള്ളി വികാരി ഫാ. ജോസഫ് ചുനയംമാക്കല്‍ എന്നിവര്‍ സംസാരിക്കും.
What's Your Reaction?






