ഹെഡ്‌ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഇടുക്കിക്കവല യൂണിറ്റ് സമ്മേളനം
ഹെഡ്‌ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഇടുക്കിക്കവല യൂണിറ്റ് സമ്മേളനം
ഇടുക്കി: ഹെഡ്‌ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍(സിഐടിയു) കട്ടപ്പന ഇടുക്കിക്കവല യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് വി ആര്‍ സജി ഉദ്ഘാടനംചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാരുടെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയില്‍ മന്ത്രി റോഷി അഗസ്റ്റിന്റെയും എം എം മണി എംഎല്‍എയുടെയും നേതൃത്വത്തില്‍ കോടികളുടെ വികസനമെത്തിച്ചു. നിര്‍മാണം അവസാനഘട്ടത്തിലെത്തിയ മലയോര ഹൈവേ ഹൈറേഞ്ചിന്റെ മുഖഛായ തന്നെ മാറ്റിമറിക്കും. ആരോഗ്യം, ടൂറിസം, പശ്ചാത്തലം തുടങ്ങി എല്ലാ മേഖലകളിലും വികസനം നടപ്പാക്കി. എന്നാല്‍, യുഡിഎഫ് ഭരണത്തിലുള്ള കട്ടപ്പന നഗരസഭ സര്‍ക്കാരിന്റെ പദ്ധതികള്‍ അട്ടിമറിക്കുകയാണ്. കട്ടപ്പന നഗരസഭയിലുടനീളം കുടിവെള്ളമെത്തിക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി മുടക്കാന്‍ ശ്രമിച്ചു. ജനങ്ങളെ ദ്രോഹിക്കുന്ന സമീപനമാണ് നഗരസഭ തുടരുന്നതെന്നും വി ആര്‍ സജി കുറ്റപ്പെടുത്തി. യൂണിയന്‍ ഏരിയ കമ്മിറ്റിയംഗം വി എ ജോര്‍ജ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടോമി ജോര്‍ജ്, പ്രസിഡന്റ് എം ആര്‍ റെജി, ജില്ലാ ഓട്ടോ ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി എം സി ബിജു, സി ആര്‍ മുരളി, കെ എന്‍ ചന്ദ്രന്‍, പി ബി ഷിബുലാല്‍, വി സി സിബി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

