കട്ടപ്പന നഗരസഭാപരിധിയില്‍ കുടിവെള്ള വിതരണം: ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആരുമില്ല
കട്ടപ്പന നഗരസഭാപരിധിയില്‍ കുടിവെള്ള വിതരണം: ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആരുമില്ല

ഇടുക്കി: കട്ടപ്പന നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നു. നഗരസഭാപരിധിയില്‍ കുടിവെള്ള വിതരണത്തിന്റെ ടെന്‍ഡറില്‍ ആരും പങ്കെടുക്കാത്തത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു. കഴിഞ്ഞ വര്‍ഷം കുടിവെള്ളം വിതരണം ചെയ്ത വകയില്‍ 7 ലക്ഷത്തോളം രൂപ കരാറുകാര്‍ക്ക് നല്‍കാനുള്ളതായി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. സര്‍ക്കാര്‍ അനുമതി ലഭിച്ചശേഷമേ തുക നല്‍കാന്‍ കഴിയുകയുള്ളൂവെന്ന് ഭരണസമിതി അറിയിച്ചു. അമൃത് കുടിവെള്ള പദ്ധതിയുടെ കണക്ഷനുകള്‍ നല്‍കുന്ന വിഷയവും ചര്‍ച്ചയായി.
What's Your Reaction?






